“തന്റെ റെക്കോർഡ് മറികടക്കാൻ കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും ആകും” – ലാറ

Image: Action Images

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന തന്റെ റെക്കോർഡ് മറികടക്കാൻ ഇന്ത്യൻ താരങ്ങളായ കോഹ്ലിക്കും രോഹിതിനും ആകും എന്ന് ഇതിഹാസ താരം ലാറ പറഞ്ഞു. 2004ൽ ലാറ നേടിയ 400 റൺസ് ആണ് ഇപ്പോഴും ടെസ്റ്റിലെ ഒരു ഇന്നിങ്സിലെ ഏറ്റവും ഉയർന്ന സ്കോർ. ഇത് മറികടക്കാൻ മൂന്ന് താരങ്ങൾക്കാണ് കഴിവുള്ളത് എന്നാണ് ലാറ പറയുന്നത്.

ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ, ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി, പിന്നെ രോഹിത് ശർമ്മ. ഇവർക്കാണ് 400 റൺസ് എടുക്കനുള്ള ശൈലി ഉള്ളത് എന്ന് ലാറ പറയുന്നു. ഓസ്ട്രേലിയയുടെ സ്മിത്തിന് 400 എടുക്കാൻ ആകില്ല എന്നും ലാറ പറഞ്ഞു. സ്മിത്ത് നാലാം സ്ഥാനത്താണ് ഇറങ്ങുന്നത്. പിന്നെ ആധിപത്യം നേടുന്ന തരത്തിൽ അല്ല സ്മിത് ബാറ്റ് ചെയ്യാറുള്ളത് എന്നും ലാറ പറഞ്ഞു.

Previous articleആഴ്സണലിൽ തന്നെ തുടരും, അഭ്യൂഹങ്ങൾ തള്ളി ഒബാമയാങ്
Next articleമുൻ എവർട്ടൺ പരിശീലകൻ ഇനി ചൈന ദേശീയ ടീം പരിശീലകൻ