യൂറോപ്പയിൽ പൊരുതി ജയിച്ച് സെവിയ്യ

യൂറോപ്പ ലീഗിൽ പൊരുതി ജയിച്ച് സെവിയ്യ. പത്തുപേരുമായി കളിച്ചാണ് സെവിയ്യ ടർക്കിഷ് ക്ലബായ അഖിസാറിനെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് സ്പാനിഷ് ക്ലബ്ബിന്റെ വിജയം. ഈ വിജയത്തോടു കൂടി ഗ്രൂപ്പ് എച്ചിൽ ഒൻപത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സെവിയ്യ.

നോലിറ്റോ, ലൂയിസ് മുരിയേൽ, ബനേഗ എന്നിവർ സെവിയ്യക്ക് വേണ്ടി ഗോളടിച്ചപ്പോൾ എൽവിസ് മനുവും ഒനുർ അയിക്കുമാണ് അഖിസാർ ബ്ലേഡിയെസ്പോറിനു വേണ്ടി ഗോളടിച്ചത്. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുകയായിരുന്നു സെവിയ്യ. അന്പത്തിയാറാം മിനുട്ടിൽ സെർജി ഗോമസ് ചുവപ്പ് കാർഡ് കണ്ടു കളം വിട്ടു. പെനാൽറ്റിയിലൂടെയാണ് ബനേഗ സെവിയ്യയുടെ വിജയമുറപ്പിച്ചത്.