യൂറോപ്പയിലെ നൂറാം ഗോളടിച്ച് നോക്ഔട്ട് ഉറപ്പിച്ച് ലാസിയോ

യൂറോപ്പ ലീഗിൽ ലാസിയോ നോക്ഔട്ട് ഉറപ്പിച്ചു. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഒളിമ്പിക് മാഴ്‌സയെ പരാജയപ്പെടുത്തിയാണ് ഇറ്റാലിയൻ ടീമായ ലാസിയോ അടുത്ത റൗണ്ടിൽ കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലാസിയോയുടെ വിജയം. പരോളയും കൊറിയയും ലാസിയോയ്ക്ക് വേണ്ടി ഗോളടിച്ചപ്പോൾ തൗവിനാണ് ഫ്രഞ്ച് ടീമിന്റെ ആശ്വാസ ഗോൾ നേടിയത്.

കൈറോ ഇമ്മൊബിലിന്റെ അസിസ്റ്റിലാണ് ഇരു ഗോളുകളും പിറന്നത്. ഇന്നത്തെ മത്സരത്തോടു കൂടി യൂറോപ്പയിൽ 100 ഗോളുകൾ നേടുന്ന നാലാമത്തെ ക്ലബ്ബായി മാറി ലാസിയോ. വിയ്യ റയൽ, സാൽസ്ബർഗ്, അത്ലറ്റിക് ബിൽബാവോ എന്നി ടീമുകൾ മാത്രമാണ് മുൻപ് ഈ നേട്ടം കൈവരിച്ചത്.