റോമയെ സമനിലയിൽ തളച്ച് വോൾഫ്സ്ബർഗർ

Jyotish

യൂറോപ ലീഗിൽ റോമയ്ക്ക് സമനില. ആസ്ട്രിയൻ ക്ലബ്ബായ വോൾഫ്സ്ബർഗർ എസ്വിയാണ് റോമയെ സമനിലയിൽ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോളടിച്ച് പോയന്റ് പങ്കിട്ട് പിരിഞ്ഞു. ബസക്ഷെഹിറിനെയും ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിനേയും നാല് ഗോളുകൾക്ക് തളച്ച ഇരു ടീമുകളുമാണ് രണ്ടാം അങ്കത്തിനായി ഇന്നിറങ്ങിയത്. ആസ്ട്രിയയിൽ ഒരു പോയന്റ് നേടാനായതിൽ റോമയ്ക്ക് ആശ്വസിക്കാം.

ഇരു ടീമുകളും ജയത്തിനായി പോരാടിയ മത്സരത്തിൽ ആദ്യം സ്കോർ ചെയ്തത് റോമയാണ്. സപിനാസോളയുടെ ഹെഡ്ഡർ വോൾഫ്സ്ബർഗർ പ്രതിരോധ താരത്തിന്റെ റീബൗണ്ടിൽ മുഖത്ത് തട്ടി ഗോളാവുകയായിരുന്നു. എന്നാൽ ലിൻഡലിന്റെ സോളോ റണ്ണിൽ വോൾഫ്സ്ബർഗർ സമനില നേടി. പിന്നീട് ഇരു ടീമുകളും ഗോളിനായി ശ്രമം തുടർന്നെങ്കിലും നിരാശയായിരുന്നു ഫലം.