മാർട്ടിനെല്ലിക്ക് ഇരട്ടഗോൾ, ആഴ്സണലിന് വൻ വിജയം

യൂറോപ്പ ലീഗിൽ ആഴ്സണലിന് മറ്റൊരു വൻ വിജയം. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ സ്റ്റാൻഡാർഡ് ലീഗെയെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത നാലു ഗോളുകളുടെ ഏകപക്ഷീയമായ വിജയം തന്നെ സ്വന്തമാക്കി. യുവതാരങ്ങളാണ് ആഴ്സണലിനായി ഇന്ന് ഗോളുകളുമായി തിളങ്ങിയത്. 18കാരനായ മാർട്ടിനെല്ലി ഇരട്ട ഗോളുകൾ നേടി.

13ആം മിനുട്ടിലും 16ആം മിനുട്ടിലുമായിരുന്നു മാർട്ടിനെല്ലിയുടെ ഗോളുകൾ. രണ്ടാം പകുതിയിൽ ഒരു അസിസ്റ്റും മാർട്ടിനെല്ലി നൽകി. ഡാനി സെബയോസിന്റെ ഗോളിനായിരുന്നു മാർട്ടിനെല്ലി അസിസ്റ്റ് നൽകിയത്. ആഴ്സണലിനായുള്ള സെബയോസിന്റെ ആദ്യ ഗോളാണിത്. വില്ലോക്ക് ആണ് ആഴ്സണലിന്റെ ഇന്നത്തെ മറ്റൊരു സ്കോറർ. ഗ്രൂപ്പിലെ ആഴ്സണലിന്റെ രണ്ടാമത്തെ വിജയമാണിത്. ആദ്യ മത്സരത്തിൽ ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും ആഴ്സണൽ പരാജയപ്പെടുത്തിയിരുന്നു.

Previous articleറോമയെ സമനിലയിൽ തളച്ച് വോൾഫ്സ്ബർഗർ
Next articleലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പ് നോർത്ത് ഈസ്റ്റിനെ നേരിടാൻ ഇന്ത്യൻ ഫുട്ബോൾ ടീം