യൂറോപ്പിൽ 39 വർഷങ്ങൾക്ക് ശേഷം വോൾവ്സിന് ഒരു വിജയം

യൂറോപ്പ ലീഗ് നാലു പതിറ്റാണ്ടുകൾക്ക് ശേഷം വോൾവ്സിന് ഒരു വിജയം. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ തുർക്കിഷ് ക്ലബായ ബെസികാസിനെ ആണ് വോൾവ്സ് പരാജയപ്പെടുത്തിയത്‌. തുർക്കിയിൽ വെച്ച് നടന്ന മത്സരത്തിൽ ഒരു ഇഞ്ച്വറി ടൈം ഗോളാണ് വോൾവ്സിനെ രക്ഷിച്ചത്. കളിയുടെ 94ആം മിനുട്ടിൽ വില്ലി ബോളിയാണ് വിജയ ഗോൾ നേടിയത്.

1980 ഒക്ടോബർ 1ന് പി എസ് വി ഐന്തോവനെ 1-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയതായിരുന്നു വോൾവ്സിന്റെ യൂറോപ്പിലെ അവസാന വിജയം. 80കൾക്ക് ശേഷം ഈ വർഷമാണ് വോൾവ്സ് വീണ്ടും ഒരു യൂറോപ്യൻ ടൂർണമെന്റിന് യോഗ്യത നേടുന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ബാർഗയോട് വോൾവ്സ് പരാജയപ്പെട്ടിരുന്നു.

Previous articleജയവുമില്ല ഗോളുമില്ല, മാഞ്ചസ്റ്റർ യുണൈറ്റഡ് ദുരിതം തുടരുന്നു
Next articleറോമയെ സമനിലയിൽ തളച്ച് വോൾഫ്സ്ബർഗർ