ഇന്ന് യൂറോപ്പ ലീഗിൽ അസ്റ്റാനയെ നേരിടാൻ ഇറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ രാത്രി അരങ്ങേറ്റത്തിന്റെ രാത്രിയാക്കി മാറ്റാൻ ഒരുങ്ങുകയാണ്. കസാക്കിസ്ഥാനിൽ വെച്ച് നടക്കുന്ന് മത്സരത്തിനായി ഇന്ന് ഇറങ്ങുന്ന ടീമിൽ ഭൂരിഭാഗവും അരങ്ങേറ്റക്കാർ ആയേക്കും. 18 അംഗ യുണൈറ്റഡ് ടീമാണ് കസാകിസ്ഥനിൽ എത്തിയത്. ഈ 18 അംഗ ടീമിൽ 14 താരങ്ങളും 20 വയസ്സിൽ ചെറുതാണ്. വിരലിൽ എണ്ണാവുന്നവർ ഒഴിച്ചാൽ ബാക്കി ആരും യുണൈറ്റഡിന് വേണ്ടി സീനിയർ അരങ്ങേറ്റം നടത്താത്തവരുമാണ്.
പ്രീമിയർ ലീഗിൽ ശ്രദ്ധ കൊടുക്കാൻ ആണ് യുവതാരങ്ങളെ മാത്രം ഉപയോഗിച്ച് യുണൈറ്റഡ് അസ്റ്റാനയെ നേരിടാൻ ഇറങ്ങുന്നത് എന്ന് ഒലെ പറഞ്ഞു. നേരത്തെ തന്മെ യൂറോപ്പയിൽ യുണൈറ്റഡ് അടുത്ത റൗണ്ടിലേക്ക് കടന്നിരുന്നു. അക്കാദമി താരങ്ങളായ ഡിഷൻ ബെർണാർഡ്, ഏഥൻ ലെയർഡ്, ഡൈലൻ ലെവിറ്റ് എന്നിവർ ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്ന് ഒലെ പറഞ്ഞു. 36കാരനായ ഗോൾ കീപ്പർ ലീ ഗ്രാന്റും ഇന്ന് യുണൈറ്റഡിനായി അരങ്ങേറും. ഇന്ന് രാത്രി 9.20നാണ് മത്സരം നടക്കുക.