ഡെംബലെയ്ക്ക് വീണ്ടും പരിക്ക്

- Advertisement -

ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാൻ ഡെംബലെ പരിക്കിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നില്ല. ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഡോർട്മുണ്ടിനെതിരെ ഇറങ്ങിയ ഡെംബലെയ്ക്ക് പരിക്ക് കാരണം കളം വിടേണ്ടി വന്നു. കഴിഞ്ഞ സീസൺ മുതൽ ഇടക്കിടെ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വരികയാണ് ഡെംബലെ. ഇന്നലെ ഗ്രീസ്മനെ ബെഞ്ചിൽ ഇരുത്തി ഡെംബലെയെ ഇറക്കിയെങ്കിൽ ആ അവസരം മുതലെടുക്കാൻ ആവാതെ താരം പരിക്കേറ്റു വീഴുകയായിരുന്നു.

കണ്ണീരുമായാണ് ഡെംബലെ കളം വിട്ടത്. പരിക്ക് മൂന്നാഴ്ചയോളം ഡെംബലെയെ പുറത്തിരുത്തിയേക്കും എന്നാണ് ആദ്യ വിവരം. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ ക്ലബ് ഔദ്യോഗിക പ്രസ്താവന ഇറക്കുകയുള്ളൂ. അടുത്ത കലാത്തായി ബാഴ്സലോണയിൽ അവസരം കുറഞ്ഞു വരികയാണ് ഡെംബലെയ്ക്ക്.

Advertisement