കളിക്കളത്തിൽ സ്വന്തമാക്കിയത് ഞങ്ങൾ തിരിച്ചു പിടിച്ചു – ബനൂച്ചി

Jyotish

കളിക്കളത്തിൽ സ്വന്തമാക്കിയത് ഞങ്ങൾ തിരിച്ചു പിടിച്ചെന്ന് വ്യക്തമാക്കി ലിയോണാഡോ ബനൂച്ചി. കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് മിലാന്റെ യൂറോപ്പ ലീഗ് വിലക്ക് നീക്കിയതിന് പിന്നാലെയാണ് ഇറ്റാലിയൻ താരത്തിന്റെ പ്രതികരണം വന്നത്. ഫൈനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ മറികടന്നതിന് രണ്ട് വർഷത്തേക്ക് മിലാനെ യൂറോപ്യൻ കപ്പുകളായ ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ്പ കപ്പിൽ നിന്നും വിലക്കാൻ യുവേഫ തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ തീരുമാനം അനുസരിച്ച് മിലാൻ യൂറോപ്പ്യൻ യോഗ്യത നേടിയിരിക്കുകയാണ്.

യുവന്റസിൽ നിന്നും 40 മില്യൺ യൂറോയ്ക്ക് നാല് വർഷത്തെ കരാറിലാണ് ബനൂച്ചി മിലാനിലെത്തിയത്.  227 തവണ സീരി എയിൽ യുവന്റസിന് വേണ്ടി ബൂട്ട് കെട്ടിയ ബനൂച്ചി 6 തവണ സീരി എ, 3 തവണ കോപ്പ ഇറ്റാലിയയും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial