വിദേശ ടി20 ലീഗുകളിലെ പങ്കാളിത്തം അവസാനിപ്പിക്കുവാന്‍ മുസ്തഫിസുറിനോട് ആവശ്യപ്പെട്ട് ബോര്‍ഡ്

ബംഗ്ലാദേശിന്റെ പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ വിദേശ ടി20 ലീഗുകളില്‍ കളിക്കുന്നതില്‍ നിന്ന് വിലക്ക്. കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് താരത്തോട് ഇത്തരം ലീഗുകളില്‍ പങ്കെടുക്കരുതെന്ന് താരത്തിനോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ ആവശ്യപ്പെടുകയായയിരുന്നു. വിന്‍ഡീസ് പരമ്പരയില്‍ നിന്ന് മുസ്തഫിസുര്‍ വിട്ട് നില്‍ക്കുവാന്‍ കാരണം ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കുമ്പോള്‍ പറ്റിയ പരിക്കായിരുന്നു.

മുസ്തഫിസുര്‍ ഇല്ലാതെ പോയ ബംഗ്ലാദേശ് പേസ് നിര യാതൊരുവിധത്തിലുള്ള പ്രഭാവവും ടെസ്റ്റ് പരമ്പരയില്‍ സൃഷ്ടിച്ചില്ല. ബോര്‍ഡിന്റെ ഈ തീരുമാനം താരത്തിനെ അറിയിച്ചിട്ടുണ്ടെന്നും ബോര്‍ഡ് ചീഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയിലും താരം കളിച്ചിരുന്നില്ല. ആ പരമ്പരയില്‍ 3-0 നാണ് ബംഗ്ലാദേശ് തോല്‍വിയേറ്റു വാങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial