ആഴ്‌സണൽ ഫോർവേഡ് ലാകസറ്റെക്ക് യൂറോപ്പ ലീഗിലെ രണ്ടു മത്സരങ്ങളിൽ നിന്ന് വിലക്ക്. യൂറോപ്പ ലീഗിൽ ബേറ്റിനെതിരെയുള്ള മത്സരത്തിൽ ലഭിച്ച ചുവപ്പ് കാർഡ് ആണ് താരത്തിന് വിനയായത്. ഇതോടെ ആഴ്‌സണലിന്റെ അടുത്ത രണ്ടു യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങൾ താരത്തിന് നഷ്ട്ടമാകും. യൂറോപ്പ ലീഗിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ റെന്നേസ് ആണ് ആഴ്‌സണലിന്റെ എതിരാളികൾ.
You laugh at @ManUtd for losing to PSG and Pogba's redcard.
Tonight, you lose to BATE then Lacazette gets a red. 😂— United Zone (@ManUnitedZone_) February 14, 2019
നേരത്തെ ബേറ്റിനെതിരെയുള്ള രണ്ടാം പാദ മത്സരം താരത്തിന് നഷ്ടമായിരുന്നു. ഇതിനു പുറമെയാണ് അടുത്ത രണ്ടു മത്സരങ്ങളിൽ നിന്നുള്ള വിലക്ക്. ബേറ്റ് താരം അലക്‌സാണ്ടർ ഫിലിപോവിച്ചിനെ എൽബോ ചെയ്തതിനാണ് ലാകസറ്റെക്ക് റഫറി മത്സരത്തിൽ ചുവപ്പ് കാർഡ് കാണിച്ചത്. ഇതോടെയാണ് യുവേഫ താരത്തിന് മൂന്ന് മത്സരത്തിൽ നിന്ന് വിലക്കിയത്.ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ യൂറോപ്പ കിരീടം നേടാൻ ഉറപ്പിച്ച് ഇറങ്ങുന്ന ആഴ്‌സണലിന് താരത്തിന്റെ വിലക്ക് കനത്ത തിരിച്ചടിയാണ്. ഈ സീസണിൽ ഓബാമയങ്ങിനു പിന്നിൽ ആഴ്‌സണലിന്റെ ടോപ് സ്‌കോറർ ആണ് ലാകസറ്റെ. 12 ഗോളുകൾ ലാകസറ്റെ ഈ സീസണിൽ ആഴ്‌സണലിന് വേണ്ടി നേടിയിട്ടുണ്ട്.