ഹാട്രിക്കുമായി ഡെലഫെയു, വാട്ട്ഫോഡിന് കൂറ്റൻ ജയം

ജെറാർഡ് ഡെലഫെയു ഹാട്രിക് നേടിയ മത്സരത്തിൽ വാട്ട്ഫോഡിന് പ്രീമിയർ ലീഗിൽ വമ്പൻ ജയം. 1-5 ന് കാർഡിഫിനെയാണ് അവർ തകർത്ത് വിട്ടത്. പ്രീമിയത് ലീഗ് റിലഗേഷൻ സോണിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപെടാനുള്ള അവസരമാണ് കാർഡിഫ് തുലച്ചത്.

3 മികച്ച ഫിനിഷുകളിലൂടെയാണ് ഡെലഫെയു ഹാട്രിക് നേടിയത്. ട്രോയ് ഡീനിയാണ്‌ ശേഷിച്ച 2 ഗോളുകൾ നേടിയത്. കളി തീരാൻ ഏതാനും മിനുട്ടുകൾ മാത്രം ശേഷിക്കെ ഒരു ഗോൾ കാർഡിഫ് തിരിച്ചടിച്ചെങ്കിലും ഏറെ വൈകിയിട്ടുന്നു. വാട്ട്ഫോഡ് ഒരു ഗോളിന് മുന്നിൽ നിൽക്കേ കാർഡിഫിന് അനുകൂലമായി പെനാൽറ്റി വിധിക്കാൻ റഫറി തയ്യാറാവാത്തത് മത്സരത്തിൽ നിർണായകമായി. ഇതിനെതിരെ കാർഡിഫ് പരിശീലകൻ വാർനോക്ക് രംഗത്ത് വന്നിട്ടുണ്ട്.

Previous articleആഴ്‌സണലിന് തിരിച്ചടി, ലാകസറ്റെക്ക് വിലക്ക്
Next articleഗോളടി നിർത്താതെ പിയാറ്റക്, മിലാന് ജയം