ചിചാരിറ്റോയ്ക്ക് പ്രീമിയർ ലീഗിൽ അർദ്ധ സെഞ്ച്വറി, കരിയറിൽ ഇരട്ട സെഞ്ച്വറി!!

ഇന്നലെ ഫുൾഹാമിനെതിരെ വെസ്റ്റ് ഹാമിനു വേണ്ടി ഗോളുകളോടെ കരിയറിലെ രണ്ട് നിർണായക നാഴികക്കല്ലുകൾ ചിച്ചാരിറ്റോ എന്ന ഹാവിയർ ഹെർണാണ്ടസ് പിന്നിട്ടു. ഫുൾഹാമിനായി നേടിയ ഗോൾ ചിചാരിറ്റോയുടെ പ്രീമിയർ ലീഗിൽ അമ്പതാം ഗോൾ ആയിരുന്നു. പ്രീമിയർ ലീഗിൽ അമ്പത് ഗോളുകൾ നേടുന്ന ആദ്യ മെക്സിക്കൻ താരമായി ചിചാരിറ്റോയെ ഇത് മാറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡിനും വെസ്റ്റ് ഹാമിനും വേണ്ടിയാണ് ചിചാരിറ്റോ ഈ 50 ഗോളുകൾ നേടിയത്.

ഇന്നത്തെ ഗോളോടെ പ്രൊഫഷണൽ കരിയറിൽ 200 ഗോളുകൾ എന്ന നോട്ടത്തിലും ഹെർണാണ്ടസ് എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 59 ഗോളുകൾ, ചിവാസിനെതിരായി 29 ഗോളുകൾ, ബയർ ലെവർകൂസനായി 39 ഗോളുകൾ, റയൽ മാഡ്രിഡിനായി 9 ഗോളുകൾ, വെസ്റ്റ് ഹാമിനായി 14 ഗോളുകൾ, മെക്സിക്കോയ്ക്ക് വേണ്ടി 50 ഗോളുകൾ എന്നിവയാണ് ചിചാരിറ്റോയുടെ സമ്പാദ്യം.

Previous articleപ്ലേ ഓഫ് സ്വപ്നങ്ങളുമായി ജെംഷെഡ്പൂർ ചെന്നൈയിൻ എഫ്‌സിക്കെതിരെ
Next articleആഴ്‌സണലിന് തിരിച്ചടി, ലാകസറ്റെക്ക് വിലക്ക്