യൂറോപ്പ ലീഗിൽ രണ്ട് പാദ മത്സരങ്ങൾ വേണ്ട എന്ന് ഒലെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ ലീഗിലെ മത്സരങ്ങൾ ഒരൊറ്റ നോക്കൗട്ട് മത്സരമാക്കി നടത്തണം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. കോവിഡ് സാഹചര്യത്തിൽ അതാണ് നല്ലത് എന്ന് യുണൈറ്റഡ് പരിശീലകൻ പറയുന്നു. ഇപ്പോൾ ഒരു ടീമിന് ഹോം മത്സരം കളിക്കാൻ ആവാത്തത് കൊണ്ട് നിഷ്പക്ഷ വേദിയിൽ ഒരു മത്സരവും രണ്ടാം പാദം എതിർ ടീമിന്റെ ഹോമിലുമാണ് നടക്കുന്നത്. ഇത് ഒരു ടീമിനോട് അനീതി ചെയ്യുക ആണ് എന്ന് ഒലെ പറയുന്നു.

ഇങ്ങനെ കഷ്ടപ്പെടുന്നതിന് പകരം രണ്ട് പാദം ഒഴിവാക്കി ഒരൊറ്റ മത്സരമാക്കി അത് നിഷ്പക്ഷ വേദിയിൽ ആക്കിക്കൂടെ എന്ന് ഒലെ ചോദിക്കുന്നു. കഴിഞ്ഞ സീസണ ചാമ്പ്യൻസ് ലീഗ് അവസാന നോക്കൗട്ട് മത്സരങ്ങൾ അങ്ങനെ ആയിരുന്നു നടത്തിയത്. ഇത് ടീമുകൾക്കും താരങ്ങൾക്കും ആശ്വാസമാകും എന്നും കൊറോണ സമയത്ത് യാത്ര ചെയ്യുക സുരക്ഷിതമല്ല എന്നും ഒലെ പറഞ്ഞു.