കരിയറിലെ ആദ്യ 5 സെറ്റ് മത്സരം ജയിച്ച് മെദ്വദേവ് ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിൽ

Medvedev

ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ തന്റെ കരിയറിലെ ആദ്യ 5 സെറ്റ് മത്സരത്തിൽ ജയം കണ്ടു റഷ്യൻ താരവും നാലാം സീഡും ആയ ഡാനിൽ മെദ്വദേവ്. 28 സീഡ് ആയ ഫിലിപ് ക്രാജിനോവിച്ചിനെയാണ് മെദ്വദേവ് മൂന്നാം റൗണ്ടിൽ മറികടന്നത്. മത്സരത്തിൽ 16 ഏസുകൾ ആണ് റഷ്യൻ താരം ഉതിർത്തത്. ആദ്യ രണ്ടു സെറ്റുകളിൽ സമ്പൂർണ ആധിപത്യം പുലർത്തിയ മെദ്വദേവ് 6-3, 6-3 എന്ന സ്കോറിന് രണ്ടു സെറ്റുകളും ജയിച്ച് മത്സരത്തിൽ വലിയ മുൻതൂക്കം നേടി. എന്നാൽ അവിടെ നിന്നു തിരിച്ചു വരുന്ന ക്രൊയേഷ്യൻ താരത്തെയാണ് മത്സരത്തിൽ പിന്നീട് കാണാൻ ആയത്.

6-4 നു മൂന്നാം സെറ്റും 6-3 നു നാലാം സെറ്റും നേടിയ ക്രൊയേഷ്യൻ താരം മത്സരത്തിൽ ശക്തമായി തിരിച്ചു വന്നു. അഞ്ചാം സെറ്റിൽ പക്ഷെ വലിയ പോരാട്ടം പ്രതീക്ഷവരെ ഞെട്ടിച്ച് കുറ്റമറ്റ പ്രകടനം ആണ് മെദ്വദേവിൽ നിന്നുണ്ടായത്. ആദ്യം ലഭിച്ച ബ്രൈക്ക് തന്നെ മുതലെടുത്ത മെദ്വദേവ് പിന്നീട് തിരിഞ്ഞു നോക്കിയില്ല. ഒരു പോയിന്റ് പോലും നഷ്ടമാവാതെ സെറ്റ് 6-0 നു നേടി റഷ്യൻ താരം തന്റെ കരിയറിലെ ആദ്യ 5 സെറ്റ് ജയം കുറിച്ചു. ആൽബോട്ടിനെ 6-1, 5-7, 6-4, 6-4 എന്ന സ്കോറിന് മറികടന്ന 24 സീഡ് കാസ്പർ റൂഡ്, ദക്ഷിണാഫ്രിക്കൻ താരം ലോയിഡ് ഹാരിസിനെ 7-6, 6-1, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന അമേരിക്കൻ താരം മക്കൻസി മക്ഡോനാൾഡ് എന്നിവരും നാലാം റൗണ്ടിലേക്ക് മുന്നേറി.

Previous articleയൂറോപ്പ ലീഗിൽ രണ്ട് പാദ മത്സരങ്ങൾ വേണ്ട എന്ന് ഒലെ
Next articleഹിറ്റ്മാന് ഏഴാം ടെസ്റ്റ് ശതകം