മൂന്ന് ഗോൾ വിജയത്തോടെ ആഴ്സണലിന്റെ യൂറോപ്പ ലീഗ് തുടങ്ങി

- Advertisement -

യൂറൊപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇംഗ്ലീഷ് ക്ലബായ ആഴ്സണലിനെ ഗംഭീര വിജയം. ഇന്ന് എവേ മത്സരത്തിൽ ഫ്രാങ്ക്ഫർടിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് ഇന്ന് സ്വന്തമാക്കിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ പിറന്ന രണ്ട് ഗോളുകളാണ് ഇത്ര വലിയ വിജയം ലഭിക്കാൻ ആഴ്സണലിനെ സഹായിച്ചത്.

കളിയുടെ 38ആം മിനുട്ടിൽ വില്ലോക്കാണ് ആഴ്സണലിന് ആദ്യം ലീഡ് നൽകിയത്. ഫ്രാങ്ക്ഫർടിന് നിരവധി അവസരങ്ങൾ സൃഷ്ടിക്കാനായെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ ആയില്ല. കളിയുടെ അവസാനം 79ആം മിനുട്ടിൽ ഫ്രാങ്ക്ഫർട്ട് താരം കോഹ്ർ ചുവപ്പ് കണ്ട് പുറത്തായത് കളി ആഴ്‌സണലിന് എളുപ്പമാക്കി കൊടുത്തു. 85ആം മിനുട്ടിൽ പെപെയുടെ അസിസ്റ്റിൽ നിന്ന് സാക ആഴ്സണലിന്റെ ലീഡ് ഇരട്ടിയാക്കി. മൂന്ന് മിനുട്ടുകൾക്ക് ശേഷം ഒബാമയങ്ങ് ആഴ്സണൽ ഗോൾ പട്ടിക പൂർത്തിയാക്കുകയും ചെയ്തു.

Advertisement