സെവിയ്യക്ക് വേണ്ടി ആദ്യ ഗോളുമായി ചിചാരിറ്റോ, യൂറോപ്പയിൽ വമ്പൻ ജയം

- Advertisement -

യൂറോപ്പ ലീഗിൽ സെവിയ്യക്ക് ജയം. അസർബൈജാൻ ടീമായ ക്വാരബഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സെവിയ്യ പരാജയപ്പെടുത്തിയത്. ചിചാരിറ്റോ സെവിയ്യക്ക് വേണ്ടി ആദ്യ ഗോളടിച്ച മത്സരത്തിൽ മുനീർ എൽ ഹദാദിയും ഒലിവർ ടോറസും ഗോളടിച്ചു.

62 ആം മിനുട്ടിൽ മനോഹരമായ ഫ്രീകിക്കിലൂടെയായിരുന്നു ചിചാരിറ്റോ ഗോളടിച്ചത്. ചിചക്ക് പകരക്കാരനായി എത്തിയ ബനേഗ 78ആം മിനുട്ടിൽ മുനിർ എൽ ഹദാദിയുടെ ഗോളിന് വഴിയൊരുക്കി. ടോറസിന്റെ ഗോളിന് വഴിയൊരുക്കിയത് ഫ്രാങ്കോ വാക്സാണ്.

Advertisement