അപ്പോളൊനെ തകർത്ത് ഫ്രാങ്ക്ഫർട്ട്

Jyotish

ജർമ്മൻ കപ്പ് ജേതാക്കളായ എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന് തകർപ്പൻ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് യൂറോപ്പ ലീഗിൽ സൈപ്രസ് ക്ലബായ അപ്പോളോൺ ലിമാസോളിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാന പത്തുമിനുറ്റിലേറെ പത്തുപേരുമായി കളിച്ചാണ് ഫ്രാങ്ക്ഫർട്ട് ഈ വിജയം സ്വന്തമാക്കിയത്.

യൂറോപ്പ ഗ്രൂപ്പ് സ്റ്റേജിലെ നാല് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പിൽ ഒന്നാമതായി ഈഗിൾസ് നോക്ക് ഔട്ട് സ്റ്റേജിൽ കടന്നു. ലൂക്ക ജോവിച്, സെബാസ്റ്റ്യൻ ഹല്ലെർ, ഗാസിനോവിച് എന്നിവരാണ് ഫ്രാങ്ക്ഫർട്ടിന്റെ ഗോളുകൾ നേടിയത്. എമിലിയോ സെലെയായാണ്‌ അപ്പോളൊന് വേണ്ടി ഇരട്ട ഗോളുകൾ നേടിയത്.