സിലസനു കൊറോണ, യൂറോ കപ്പിൽ ഹോളണ്ടിനൊപ്പം ഇല്ല

20210601 192754
Credit: Twitter
- Advertisement -

ഹോളണ്ട് ദേശീയ താരം ജസ്പർ സിലെസൻ കൊറോണ പോസിറ്റീവ്. ഹോളണ്ട് ഫുട്ബോൾ ടീമാണ് സിലെസന് കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. താരം ഹോളണ്ടിനൊപ്പം യൂറോ കപ്പിൽ ഉണ്ടാവുക. ടീമിൽ നിന്ന് താരത്തെ റിലീസ് ചെയ്യുക ആണെന്ന് പരിശീലകൻ ഫ്രാങ്ക് ഡി ബോർ പറഞ്ഞു. സിലെസൻ എന്ന് ഫിറ്റ്നെസ് വീണ്ടെടുക്കും എന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ് സിലസനെ ടീമിൽ നിന്ന് ഒഴിവാക്കുന്നത്. സിലസൻ ഇപ്പോൾ ഐസൊലേഷനിൽ ആണ്.

സിലസന് പകരം ടീമിനൊപ്പം ഉണ്ടായിരുന്ന നാലാം ഗോൾ കീപ്പറായ മാർക്കോ ബിസോട്ട് ഹോളണ്ടിനൊപ്പം യൂറോ കപ്പിൽ പങ്കെടുക്കും. അയാക്സിന്റെ കീപ്പറായ സ്റ്റെക്ലംബറ്റ്ഗും ടി ക്രുലുമാണ് ഹോളണ്ട് ദേശീയ ടീമിനൊപ്പം യൂറോ കപ്പിന് പോകുന്ന മറ്റു ഗോൾ കീപ്പർമാർ.

Advertisement