എറ്റുവിന്റെ മകൻ കാമറൂൺ ലോകകപ്പ് സ്ക്വാഡിൽ

- Advertisement -

കാമറൂൺ ഫുട്ബോൾ ഇതിഹാസം സാമുവൽ എറ്റുവിന്റെ മകൻ എറ്റിയെന്നെ എറ്റു കാമറൂൺ ദേശീയ ടീമിൽ. ബ്രസീലിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിനായുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആണ് എറ്റിയെനെ എറ്റുവിന് ടീമിൽ ഇടം ലഭിച്ചത്. സ്പാനിഷ് ക്ലബായ മല്ലോർക്കയുടെ അണ്ടർ 17 ടീമിന്റെ ക്യാപ്റ്റനാണ് എറ്റിയെന്നെ. ക്ലബിന്റെ സമ്മതം കിട്ടിയാൽ എറ്റിയെന്നെക്ക് കാമറൂൺ ദേശീയ ടീമിനൊപ്പം ചേരാം‌.

സ്പെയിനിൽ ജനിച്ച എറ്റിയെന്നെക്ക് സ്പെയിനിനു വേണ്ടിയും കളിക്കാം എങ്കിലും തന്റെ പിതാവിനെ പോലെ കാമറൂണിനു വേണ്ടി കളിക്കാൻ തന്നെ എറ്റിയെന്നെ തീരുമാനിക്കുകയായിരുന്നു. സ്ട്രൈക്കർ ആയ എറ്റിയെന്നെ കാമറൂൺ ലോകകപ്പിനു മുമ്പ് നടത്തുന്ന തുർക്കി പര്യടനത്തിൽ ടീമിനൊപ്പം ഉണ്ടാകും. ഒക്ടോബർ 26 മുതൽ ആണ് അണ്ടർ 17 ലോകകപ്പ് നടക്കുന്നത്.

Advertisement