80 മില്യണും ക്യാപ്റ്റൻ ആം ബാൻഡും ഇല്ല, പക്ഷെ എറിക് ബയി ആയിരുന്നു താരം!!

Picsart 11 03 01.41.43

ഇന്നലെ അറ്റലാന്റയ്ക്ക് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലയുമായി മടങ്ങിയപ്പോൾ തലക്കെട്ടുകൾ ഭരിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകൾ ആയിരുന്നു. എന്നാൽ ഇന്നലെ യുണൈറ്റഡ് നാണം കെടാതിരിക്കാൻ ഒരേയൊരു കാരണം സെന്റർ ബാക്കായ എറിക് ബയി ആയിരുന്നു. ഒലെ അധികം വിശ്വാസത്തിൽ എടുക്കാത്ത എറിക് ബയിൽ ഇന്നലെ ഒരു അപൂർവ്വ അവസരം തനിക്ക് ലഭിച്ചപ്പോൾ താൻ എത്ര നല്ല ഡിഫൻഡർ ആണെന്ന് ഒലെ ഗണ്ണാർ സോൾഷ്യറിന് കാണിച്ചു കൊടുത്തു.

ബ്ലോക്കുകളും ലാസ്റ്റ് മിനുട്ട് ടാക്കിളുകളുമായി എറിക് ബയി ഇന്നലെ കളം നിറഞ്ഞു നിന്നു. ആദ്യ പകുതിയിൽ സപാറ്റയുടെ ഗോളെന്ന് ഉറച്ച ഷോട്ട് തലകൊണ്ട് ബ്ലോക്ക് ചെയ്തത് ഒരു ഗോൾ കാണുന്നത്ര സുന്ദരമായ കാഴ്ച ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ നിരന്തരം പിഴവുകൾ വരുത്തിയപ്പോൾ രക്ഷകനായതും ബയി തന്നെയാണ്. എത്ര മോശം പ്രകടനം നടത്തിയാലും മഗ്വയറിനെ വിശ്വസിക്കുന്ന ഒലെ ഇത്ര നല്ല പ്രകടനം നടത്തിയത് കണ്ടെങ്കിലും എറിക് ബയിയെ പരിഗണിക്കാൻ ഒലെയ്ക്ക് തോന്നുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

വരാനെ പരിക്കിന്റെ പിടിയിൽ ആയതിനാൽ മാഞ്ചസ്റ്റർ ഡാർബിയിലും എറിക് ബയി യുണൈറ്റഡ് ഡിഫൻസിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

Previous articleവനിന്‍ഡു ഹസരംഗ ടി20യിലെ ഒന്നാം നമ്പര്‍ ബൗളര്‍
Next articleജാര്‍ഖണ്ഡിനെ വീഴ്ത്തി കേരള വനിതകള്‍ക്ക് രണ്ടാം ജയം