വനിന്‍ഡു ഹസരംഗ ടി20യിലെ ഒന്നാം നമ്പര്‍ ബൗളര്‍

Waninduhasaranga

ടി20 ലോകകകപ്പിലെ മികവാര്‍ന്ന് പ്രകടനത്തിന്റെ ബലത്തിൽ ടി20 ബൗളര്‍മാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ശ്രീലങ്കയുടെ വനിന്‍ഡു ഹസരംഗ. തബ്രൈസ് ഷംസിയെ മറികടന്നാണ് ഈ നേട്ടത്തിലേക്ക് ഹസരംഗ എത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ ഹാട്രിക്ക് ഉള്‍പ്പെടെ 7 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റാണ് ഹസരംഗ ഇതുവരെ നേടിയിട്ടുള്ളത്.

18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ആന്‍റിക് നോര്‍ക്കിയ 7ാം സ്ഥാനത്തേക്കും 65 സ്ഥാനം മെച്ചപ്പെടുത്തി ദക്ഷിണാഫ്രിക്കയുടെ ഡ്വെയിന്‍ പ്രിട്ടോറിയസ് 34ാം സ്ഥാനത്തേക്കും 77 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബംഗ്ലാദേശിന്റെ ഷൊറിഫുള്‍ ഇസ്ലാം എന്നിവരാണ് മറ്റു പ്രധാന നേട്ടക്കാര്‍.

തബ്രൈസ് ഷംസി രണ്ടാം സ്ഥാനത്തും ആദിൽ റഷീദ് മൂന്നാം സ്ഥാനത്തുമാണുള്ളത്. റഷീദ് ഖാനും മുജീബ് ഉര്‍ റഹ്മാനും നാലും അഞ്ചും സ്ഥാനത്തുണ്ട്. ആദ്യ പത്തിൽ ഇന്ത്യയിൽ നിന്ന് ആരുമില്ല.

Previous articleഅയാക്സിന്റെ ഗോൾ കീപ്പർ ഒനാനയെ ഇന്റർ മിലാൻ സ്വന്തമാക്കുന്നു
Next article80 മില്യണും ക്യാപ്റ്റൻ ആം ബാൻഡും ഇല്ല, പക്ഷെ എറിക് ബയി ആയിരുന്നു താരം!!