കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊൽക്കത്തയിൽ, വിജയം തുടരണം

Newsroom

20230129 212219

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബാാസ്റ്റേഴ്സ് വീണ്ടും ഇറങ്ങുന്നു. കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ടിട്ടില്ല. മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയം തന്നെയാകും ലക്ഷ്യമിടുന്നത്. ഈസ്റ്റ് ബംഗാൾ ഇപ്പോൾ 12 പോയിന്റുമായി ലീഗിൽ ഒമ്പതാം സ്ഥാനത്താണ്‌.

20230129 212215

നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയിൽ തിരികെയെത്തിയിരുന്നു. അതിനു മുമ്പ് ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ട് പരാജയങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇന്നും കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ലെസ്കോവിച് ഉണ്ടാകില്ല. പരിക്കിൽ നിന്ന് തിരികെ വരാൻ ശ്രമിക്കുന്ന ലെസ്കോവിച് കൊൽക്കത്തയിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ല. ഇന്നും വിക്ടർ മോംഗിലും ഹോർമിപാമും ആകും ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്കുകൾ.

കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബ്രൈസ് മിറാണ്ട ആദ്യ ഇലവനിൽ തുടരും എന്ന് പ്രതീക്ഷിക്കുന്നു‌. പുതിയ സൈനിംഗ് ഡാനിഷ് ഫാറൂഖിന്റെ അരങ്ങേറ്റവും ഇന്ന് ഉണ്ടാകും‌‌. രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയൻ സ്റ്റാർ സ്പോർട്സ് വഴിയും സ്റ്റാർ നെറ്റ്വർക്ക് വഴിയും കാണാം.