ഔദ്യോഗിക പ്രഖ്യാപനം എത്തി, എൻറികെ വീണ്ടും സ്‌പെയിൻ പരിശീലകൻ

- Advertisement -

സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് ലൂയിസ് എൻറികെ തിരിച്ചെത്തി. എൻറികെക്ക് വഴി ഒരുക്കാൻ നിലവിലെ പരിശീലകൻ മോറെനോ രാജി വച്ചു. എൻറികെയുടെ അസിസ്റ്റന്റ് ആയിരുന്ന മൊറെനോ എൻറികെ സ്ഥാനം ഒഴിഞ്ഞതോടെയാണ് ടീമിന്റെ ചുമതല നേരത്തെ ഏറ്റെടുത്തത്.

ഈ വർഷം തുടകത്തിലാണ് മകൾക്ക് ക്യാൻസർ ബാധിച്ചതോടെ എൻറികെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. നിർഭാഗ്യവശാൽ എൻറികെയുടെ മകൾ ഏറെ വൈകാതെ മരണപ്പെടുകയും ചെയ്തു. എൻറികെയുടെ അഭാവത്തിലും ടീമിനെ നന്നായി നായിച്ച മോറെനോ 2020 യൂറോ യോഗ്യത സ്പെയിനിനൊപ്പം ഉറപ്പാക്കിയാണ് തന്റെ മുൻഗാമിക്ക് വീണ്ടും സ്ഥാനം കൈമാറുന്നത്.

Advertisement