സ്വിറ്റ്സർലാന്റിനെ മറികടന്ന് ഇംഗ്ലണ്ട്, ഹാരി കെയ്ൻ റൂണിയോട് അടുക്കുന്നു

ഇംഗ്ലണ്ട് ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ സ്വിറ്റ്സർലാന്റിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇംഗ്ലീഷ് വിജയം.78ആം മിനുട്ടിൽ ഹാരി കെയ്ൻ സ്കോർ ചെയ്ത പെനാൽറ്റി ഗോളിലൂടെയാണ് ഇംഗ്ലണ്ട് വിജയിച്ചത്‌. ഈ ഗോളോടെ 49 ഇംഗ്ലണ്ട് ഗോളുകൾ നേടിയ കെയ്ൻ ഗാരി ലിനേക്കറെ മറികടന്ന് ബോബി ചാൾട്ടണും ഒത്ത് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികവച്ച രണ്ടാം ഗോൾ സ്കോറർ ആയി നിൽക്കുന്നു. 53 ഗോളുകളുമായി വെയ്ൻ റൂണി മാത്രമാണ് ഇനി കെയ്നിന്റെ മുന്നിൽ.

22ആം മിനുട്ടിലെ എമ്പോളോയുടെ ഗോളോടെ സ്വിറ്റ്സർലാന്റ് ആണ് ലീഡ് നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലൂക്ക് ഷോ ഇംഗ്ലണ്ടിന് സമനില നൽകിയത്. കെയ്ൻ തന്റെ 78-ാം മിനിറ്റിലെ വിജയിയുമായി വിജയം ഉറപ്പിച്ചു.