വേങ്ങര സെമിയിൽ ഫിഫാ മഞ്ചേരിക്ക് വിജയം

വേങ്ങര അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി ഫൈനലിന് അടുക്കുന്നു. ഇന്ന് നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഫിഫാ മഞ്ചേരി എതിരില്ലാത്ത ഒരു ഗോളിന് ഫ്രണ്ട്സ് മമ്പാടിനെ പരാജയപ്പെടുത്തി. ക്വാർട്ടർ ഫൈനലിൽ ഫിഫാ മഞ്ചേരി ലക്കി സോക്കർ കോട്ടപ്പുറത്തെ തോൽപ്പിച്ച് ആയിരുന്നു സെമി ഫൈനലിൽ എത്തിയത്.

നാളെ വേങ്ങരയിൽ രണ്ടാം സെമിയിൽ റോയൽ ട്രാവൽസ് സബാൻ കോട്ടക്കലിനെ നേരിടും.