എമ്പപ്പെ മെസ്സിയെക്കാളും റൊണാൾഡോയെക്കാളും വിലയേറിയ താരമെന്ന മൗറിനോ

പി.എസ്.ജിയുടെ സൂപ്പർ താരം എമ്പപ്പെ ലോകത്ത് നിലവിൽ ഉള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ വില കൂടിയ താരമാണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറിനോ. സൂപ്പർ താരങ്ങളായ മെസ്സിയെക്കാളും റൊണാൾഡോയെക്കാളും വിലപിടിപ്പുള്ള താരമെന്നാണ് മുൻ ചെൽസി പരിശീലകൻ കൂടിയായ മൗറിനോ അഭിപ്രായപ്പെട്ടത്.

31 വയസ്സായ മെസ്സിയെക്കാളും 34 വയസ്സായ റൊണാൾഡോയേക്കാളും എമ്പപ്പെക്കാണ് ട്രാൻസ്ഫർ മാർക്കറ്റിൽ വിലയുള്ളതെന്നും മൗറിനോ പറഞ്ഞു. എമ്പപ്പെയുടെ പ്രകടനങ്ങൾ അവിശ്വസനീയമാണെന്നും മൗറിനോ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത എമ്പപ്പെ ഫ്രാൻസിന് ലോകകപ്പ് കിരീടം നേടികൊടുത്തിരുന്നു

മികച്ച ഫോമിലുള്ള എമ്പപ്പെ 30 ഗോളുകളും 17 അസിസ്റ്റുകളും പി.എസ്.ജിക്ക് വേണ്ടി ഈ സീസണിലും നേടിയിട്ടുണ്ട്. 2018ലെ ബലോൺ ഡി ഓർ പുരസ്കാരത്തിൽ എമ്പപ്പെ നാലാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.

Previous articleജോസ് ബട്‍ലര്‍ തന്റെ കാര്യങ്ങള്‍ എളുപ്പമാക്കും – സ്മിത്ത്
Next articleലോകകപ്പില്‍ അട്ടിമറികളുമായി അഫ്ഗാനിസ്ഥാന്‍ എത്തുമെന്ന് മൈക്കല്‍ വോണ്‍