ലോകകപ്പില്‍ അട്ടിമറികളുമായി അഫ്ഗാനിസ്ഥാന്‍ എത്തുമെന്ന് മൈക്കല്‍ വോണ്‍

- Advertisement -

അഫ്ഗാനിസ്ഥാന്റെ ചരിത്ര ടെസ്റ്റ് വിജയത്തിനു ശേഷം ടീമിനെ അനുമോദിച്ച് ട്വീറ്റ് ഇട്ട മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ അഫ്ഗാനിസ്ഥാന്‍ ലോകകപ്പില്‍ അട്ടിമറികള്‍ സൃഷ്ടിക്കുവാന്‍ ശേഷിയുള്ള ടീമാണെന്ന് പറഞ്ഞു. ഒന്നല്ല രണ്ട് ടീമുകളെ വരെ ടീം ടൂര്‍ണ്ണമെന്റില്‍ അട്ടിമറിയ്ക്കുവാനുള്ള സാധ്യത താന്‍ കാണുന്നുണ്ടെന്നാണ് മൈക്കല്‍ വോണ്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം നടന്ന ഐസിസി ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ പുറത്താകലില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തി ഫൈനലില്‍ കടന്നാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിനു യോഗ്യത നേടുന്നത്. മികച്ച പ്രതിഭകളുള്ള ടീമാണ് അഫ്ഗാനിസ്ഥാനെന്നും ടൂര്‍ണ്ണമെന്റിലെ കറുത്ത കുതിരകള്‍ ഇവരാകുമെന്നും വോണ്‍ വ്യക്തമാക്കി.

Advertisement