എലൈറ്റ് ലീഗ് സെമിയിൽ നാലു ടീമിൽ മൂന്നും ഐലീഗ് ക്ലബുകളുടെ യുവടീമുകൾ

അണ്ടർ 18 ഐലീഗ് സെമി ലൈനപ്പ് ആകുന്നു. ഫൈനൽ റൗണ്ടിൽ ഒരു ഗ്രൂപ്പിലെ മത്സരങ്ങൾ മാത്രം അവശേഷിക്കുമ്പോൾ സെമിയിൽ എത്തുന്ന ടീമുകളിൽ നാലിൽ മൂന്ന് ഐലീഗ് ക്ലബുകൾ തന്നെ ആകും എന്ന് തീരുമാനം ആയി. നാലു ഗ്രൂപ്പുകളിൽ ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്മാരെ മാത്രമെ ഇനി അറിയേണ്ടതുള്ളൂ.

ഗ്രൂപ്പ് എ യിൽ നിന്ന് എഫ് സി ഗോവ ഏഴു പോയന്റുമായി സെമിയിലേക്ക് കടന്നു. എഫ് സി ഗോവ മാത്രമാണ് ഐ എസ് എൽ ക്ലബിന്റെ അക്കാദമിയായി സെമിയിൽ ഉള്ളത്. ഗ്രൂപ്പ് ബിയിൽ നിന്ന് മിനേർവ പഞ്ചാബാണ് സെമിയിൽ എത്തിയത്. ഗ്രൂപ്പ് സിയിൽ നിന്ന് ഈസ്റ്റ് ബംഗാളിന്റെ യുവ ടീമും സെമിയിലേക്ക് കടന്നു. ഈസ്റ്റ് ബംഗാൾ സെമിയിൽ എഫ് സി ഗോവയെ ആണ് നേരിടുക.

ഗ്രൂപ്പ് ഡി ആണ് ഇനി തീരുമാനം ആകാനായി ഉള്ളത്. ആറു പോയന്റുള്ള മോഹൻ ബഗാൻ ആകും മിക്കവാറും സെമിയിലേക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഗ്രൂപ്പ് ഡിയിൽ നിന്ന് എത്തുക. നാളെയാണ് ഗ്രൂപ്പ് ഡിയിലെ അവസാന റൗണ്ട് മത്സരങ്ങൾ നടക്കുക.

Previous articleഇന്ത്യയുടെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനങ്ങളിൽ ഒന്ന് – രോഹിത്
Next articleഒലെയ്ക്ക് ലോംഗ് ബോളിൽ താല്പര്യമില്ല, ഫെല്ലിനി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നു