ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനങ്ങളിൽ ഒന്ന് – രോഹിത്

സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യന്‍ ടീം കഴിഞ്ഞ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ പുറത്തെടുത്തത്. ഇന്ത്യയുടെ അഞ്ചു മുൻനിര ബാറ്റ്‌സ്മാന്മാരാണ് ഇരട്ടയക്കം കാണാതെ പുറത്തായത്. വിരാട് കോഹ്‌ലിയും ധോണിയും ഇല്ലാതെ , അവർക്ക് പകരം ഇറങ്ങിയ സുഭമാൻ ഗിൽ, കേദാർ യാദവ് എന്നിവരൊന്നും തിളങ്ങാതെ പോയപ്പോൾ ഇന്ത്യയുടെ സ്‌കോർ വെറും 92ൽ ഒതുങ്ങിയിരുന്നു. ഇന്ത്യൻ ബാറ്റിംഗ് പ്രകടനത്തെ വിമർശിച്ചു രംഗത്തെത്തിയിരിക്കുകയാണ് താത്കാലിക ക്യാപ്റ്റൻ രോഹിത് ശർമ്മ.

“സമീപ കാലത്തെ ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനം ആണിത്, നമ്മൾ ഒരിക്കലും ഇങ്ങനെ ഒരു പ്രകടനം പ്രതീക്ഷിച്ചിരുന്നില്ല” – രോഹിത് പറഞ്ഞു. “ന്യൂസിലാൻഡ് ബൗളർമാരുടെ പ്രകടനം പ്രശംസിനീയം ആണ്, അത്രയും മികച്ച പ്രകടനമായിരുന്നു അവരുടേത്.സമ്മർദ്ദ ഘട്ടങ്ങളിൽ പിടിച്ചു നില്ക്കാൻ കഴിയാത്തതിന് സ്വയം കുറ്റപ്പെടുത്തുകയും വേണം.” രോഹിത് കൂട്ടിച്ചേര്ത്തു.

Previous article“മാഞ്ചസ്റ്റർ യുണൈറ്റഡ് പഴയ മാഞ്ചസ്റ്റർ ആയി” – റെനെ മുളൻസ്റ്റീൻ
Next articleഎലൈറ്റ് ലീഗ് സെമിയിൽ നാലു ടീമിൽ മൂന്നും ഐലീഗ് ക്ലബുകളുടെ യുവടീമുകൾ