
സീസൺ ആരംഭിക്കും മുമ്പ് നടന്ന അവസാന സൗഹൃദ മത്സരത്തിൽ യുവന്റസിന് വിജയം. ട്രെയെസ്റ്റിനയ്ക്ക് എതിരെ നടന്ന മത്സരം എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരുന്ന മത്സരത്തിൽ ഡിബാല ആയിരുന്നു താരമായത്. കളിയുടെ 38ആം മിനുട്ടിൽ ഒരു അത്ഭുത ഗോൾ തന്നെയാണ് ഡിബാല സ്കോർ ചെയ്തത്.
ബോക്സിൽ നിന്ന് പന്ത് കിട്ടിയ ഡിബാല ഗോൾകീപ്പർ സ്ഥാനം തെറ്റി നിൽക്കുന്നത് കണ്ട് ഇടതു കാൽ കൊണ്ട് ഒരു ഗംഭീര ചിപ്പ് തന്നെ ചെയ്താണ് ഗോളാക്കി മാറ്റിയത്. തന്നെ വിൽക്കാൻ ശ്രമിച്ചതിലെ പ്രതിഷേധം പ്രകടിപ്പിക്കുന്ന ആഹ്ലാദ പ്രകടനവും ഡിബാല നടത്തി. പുതിയ സൈനിംഗ് ആയ റാംസിയും ഡിലിറ്റും രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങി.
Dybala. Rude pic.twitter.com/oAFeS5gWQF
— Jack Lang (@jacklang) August 17, 2019