ഡിബാലയ്ക്ക് കൊറോണ സ്ഥിരീകരിച്ചു!!

- Advertisement -

യുവന്റസ് താരമായ ഡിബാലയ്ക്ക് കൊറോണ ഉണ്ടെന്ന് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ രോഗ വിവരം അറിയിച്ചത്. തനിക്കും തന്റെ പങ്കാളിയായ ഒറിയാനയ്ക്കും പരിശോധനയിൽ കൊറൊണാ ഉണ്ടെന്ന് കണ്ടെത്തി എന്ന് ഡിബാല പറഞ്ഞു. കഴിഞ്ഞ ദിവസം താരം കൊറോണ ഇല്ല എന്ന് ആവർത്തിച്ചു പറഞ്ഞിരുന്നു.

എന്നാൽ പുതിയ ഫലങ്ങൾ ആണ് രണ്ടു പേരും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തങ്ങളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആരും ഭയക്കേണ്ടതില്ലാ എന്നും ഡിബാല പറഞ്ഞു. യുവന്റസിൽ ഇത് മൂന്നാമത്തെ കളിക്കാരനാണ് കൊറോണ പോസിറ്റീവ് ആകുന്നത്. നേരത്തെ റുഗാനി, മാറ്റ്യുഡി എന്നിവർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

Advertisement