കൊറോണ പ്രതിസന്ധിയിൽ സഹായഹസ്തവുമായി ലെവൻഡോസ്കി കുടുംബം

- Advertisement -

കൊറോണ വൈറസിനാൽ ലോകം പ്രതിസന്ധിയിൽ ആയിരിക്കുന്ന അവസരത്തിൽ സഹായ ഹസ്തവുമായി പ്രമുഖ ഫുട്ബോൾ താരം ലെവൻഡോസ്കിയും അദ്ദേഹത്തിന്റെ ഭാര്യ അന്നയും രംഗത്ത്. കൊറൊണ ബാധിക്കപ്പെട്ടവർക്ക് വേണ്ടി ഒരു മില്യൺ യൂറോ നൽകാനാണ് ബയേൺ മ്യൂണിച്ച് സ്ട്രൈക്കഫ് തീരുമാനിച്ചിരിക്കുന്നത്.

ജർമ്മൻ താരങ്ങളായ സാനെ, കിമ്മിച്ച്, ഗൊരെസ്ക എന്നിവരും കഴിഞ്ഞ ദിവസം വലിയ തുക സംഭാവനയുമായി എത്തിയിരുന്നു. ഇവരെ കൂടാതെ ക്ലബുകളും ഇപ്പോൾ സഹായവുമായി രംഗത്ത് വരുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും നേരത്തെ സഹായവുമായി എത്തിയിരുന്നു.

Advertisement