ഡൂറണ്ട് കപ്പ് സെമി ഫൈനലിൽ ഇന്ന് ഹൈദരബാദ് ബെംഗളൂരു പോരാട്ടം

Newsroom

Ogbeche

ഡൂറണ്ട് കപ്പ് ഫൈനലിൽ മുംബൈ സിറ്റിയുടെ എതിരാളികൾ ആരായിരിക്കും എന്ന് ഇന്ന് അറിയാം. ഇന്ന് രണ്ടാം സെമി ഫൈനലിൽ ബെംഗളൂരു എഫ് സിയും ഹൈദരാബാദ് എഫ് സിയും നേർക്കുനേർ വരും. ഇന്നലെ നടന്ന ആദ്യ സെമിയിൽ മൊഹമ്മദൻസിനെ തോൽപ്പിച്ച് മുംബൈ സിറ്റി ഫൈനലിൽ എത്തിയിരുന്നു.

ഡൂറണ്ട് കപ്പ്

ക്വാർട്ടർ ഫൈനലിൽ രാജസ്ഥാൻ യുണൈറ്റഡിനെ തോൽപ്പിച്ച് ആണ് ഹൈദരാബാദ് എഫ് സി ഡൂറൻഡ് കപ്പ് സെമിയിൽ എത്തിയത്. ബെംഗളൂരു എഫ്‌സി ഒഡീഷ എഫ്‌സിയെ 2-1 ന് പരാജയപ്പെടുത്തി ആണ് സെമിയിലേക്ക് എത്തിയത്. ഇരു ടീമുകളും ആദ്യ ഡൂറണ്ട് കപ്പാണ് ലക്ഷ്യമിടുന്നത്. ഇന്ന് വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന മത്സരം തത്സമയം സ്പോർട്സ് 18ലും വൂട്ട് ആപ്പിലും കാണാം.