അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി ഇന്റർ സ്കൂൾസ് ആന്റ് അക്കാദമീസ് ഫുട്ബോൾ നാളെ മുതൽ

കൊണ്ടോട്ടി: അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെയും മിഷൻ സോക്കർ അക്കാദമിയുടെയും അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ സ്കൂൾസ് ആന്റ് ഇന്റർ അക്കാദമീസ് ഫുട്ബോളിന് നാളെ രാവിലെ ഏഴു മണിയ്ക്ക് യുവകേരളാ ഫുട്ബോൾ അക്കാദമി മഞ്ചേരിയും കെ.വൈ.ഡി.എഫ് ഫുട്ബോൾ അക്കാദമി കൊണ്ടോട്ടിയും തമ്മിലുള്ള മത്സരത്തോടെ ആരംഭം കുറിയ്ക്കു.

ഒമ്പതരയ്ക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം പത്ത് മണിയ്ക്ക് രണ്ടാം മത്സരത്തിൽ രാജ്യ പ്രശസ്തരായ ജി.വി.രാജാ സ്പോർട്സ് സ്കൂൾ തിരുവനന്തപുരവും ആതിഥേയരായ ജി.വി.എച്ച്.എസ്.എസ് അരിമ്പ്രയും തമ്മിൽ മത്സരിയ്ക്കും. മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഡോക്ടർ പി.എം സുധീർ കുമാർ ടൂർണ്ണമെന്റ് ഉൽഘാടനം ചെയ്യും. അരിമ്പ്ര ജി.വി.എച്ച്.എസ്.സ്കൂൾ പ്രിൻസിപ്പൽ ഷാർലറ്റ് പത്മം ചടങ്ങിന് അധ്യക്ഷത വഹിക്കും മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം മാസ്റ്റർ സന്തോഷ് ട്രോഫി താരങ്ങളായ പി.ഉസ്മാൻ ജിയാദ് ഹസ്സൻ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കെ.എ നാസർ, പ്രദേശത്ത് നിന്നുള്ള ജന പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, പ്രധാനാധ്യാപകർ ചടങ്ങിൽ സംബന്ധിയ്ക്കും.

മറ്റന്നാൾ മുതൽ രാവിലെ ഏഴ് മണിയ്ക്കും ഉച്ചയ്ക്ക് രണ്ടു മണിയ്ക്കും വൈകിട്ട് നാല് മണിയ്ക്കുമായി ദിവസവും മൂന്നു മത്സരങ്ങൾ വീതം ഉണ്ടായിരിക്കും.

Previous articleഅരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി ഫുട്ബോളിൽ കരുവൻതിരുത്തി ബാങ്കിന് ഫൈനൽ ബെർത്ത്
Next articleരണ്ടാം ഇന്നിംഗ്സില്‍ മികച്ച തുടക്കവുമായി പാക്കിസ്ഥാന്‍