അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി ഫുട്ബോളിൽ കരുവൻതിരുത്തി ബാങ്കിന് ഫൈനൽ ബെർത്ത്

- Advertisement -

കൊണ്ടോട്ടി: അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെയും മിഷൻ സോക്കർ അക്കാദമിയുടെയും അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ്സ് ആന്റ് കോളേജിയേറ്റ് ഇലവൻസ് ഫുട്ബോളിൽ ഇന്ന് നടന്ന ആവേശകരമായ രണ്ടാം സെമി ഫൈനലിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാപ്റ്റൻ സുഹൈലുൾപ്പെടെ മികച്ച താര നിരയെ അണിനിരത്തിയ പീസ് വാലി സ്പോർട്സ് ക്ലബ്ബ് നെടിയിരുപ്പിനെ പരാജയപ്പെടുത്തി തമിഴ്നാട് സന്തോഷ് ട്രോഫി താരം അലിസഫ്വാനെയും ഒരു പറ്റം മികച്ച ജൂണിയർ താരങ്ങളെയും കളത്തിലിറക്കിയ കരുവൻതിരുത്തി ബാങ്ക് കോഴിക്കോട് ഫൈനൽ ബെർത്ത് നേടി.

കളിയിലുടനീളം ഇരു ടീമുകളും ബലാബലത്തിൽ പോരാടിയ മത്സരത്തിന്റെ എട്ടാം മിനുട്ടിൽ പീസ് വാലി സുഹൈലിന്റെ ഗോളിൽ ലീടെടുത്തെങ്കിലും ഇരുപതാം മിനുട്ടിൽ കെ.അനസിന്റെ ഗോളിൽ സമനില പിടിച്ചു തുടന്ന് മുപ്പത്തി മൂന്നാം മിനുട്ടിൽ പീസ് വാലിയുടെ സ്റ്റോപ്പർ ബാക്ക് ടി.ഫവാസിന്റെ ടാക്ലിങ്ങിൽ മുഷ്ഫിക് ബോക്സിൽ വീണതിനെ തുടർന്ന് ലഭിച്ച പെനാൽട്ടി ആസിഫ് ഗോളാക്കി മാറ്റി. കളിയുടെ അവസാന നിമിഷം വരെ ലീഡ് നില നിർത്തിയ ബാങ്കിന്റെ ഗോൾ മുഖത്ത് ഇഞ്ച്വറി ടൈമിൽ നടന്ന കൂട്ടപ്പൊരിച്ചിലിനിടയിൽ വീണ് കിട്ടിയ ബോൾ ഫവാസ് ബോക്സിന് പുറത്ത് നിന്ന് മനോഹരമായി ഫിനിഷ് ചെയ്ത് കളി വീണ്ടും സമ നിലയിലാക്കി. തുടർന്ന് നടന്ന ടൈബ്രേക്കർ ഷൂട്ടൗട്ടിൽ പീസ് വാലിയുടെ സഫ്വാന്റയും ഇല്യാസിന്റെ കിക്കുകൾ പാഴായപ്പോൾ ബാങ്കിന്റെ ഷിജാസ് ഒഴികെ മറ്റു നാല് പേരും പന്ത് പോസ്റ്റിൽ തന്നെ നിക്ഷേപിച്ച് രണ്ട് ഫീൽഡ് ഗോളുകളടക്കം ടീമിന് 6 – 5 എന്ന സ്കോറിന്റെ വിജയവും ഫൈനൽ ബെർത്തും സമ്മാനിച്ചു.

ഡിസംബർ ഇരുപത്തി ഒമ്പത് ഞായറാഴ്ച്ച നാല് മണിയ്ക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ കരുവൻ തിരുത്തി ബാങ്ക് ന്യൂ സോക്കർ മലപ്പുറവുമായി ഏറ്റുമുട്ടും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റൻ സുഹൈലിനെ ടൂർണ്ണമെന്റ് കമ്മിറ്റിയ്ക്ക് വേണ്ടി അരിമ്പ്ര ജി.വി.എച്ച്.എസ്.സ്കൂൾ വൊക്കേഷണൽ വിഭാഗം പ്രിൻസിപ്പാൾ ജഹ്ഫർ പൊന്നാടയണിയ്ച്ചു, മുൻ മലപ്പുറം ജില്ലാ വോളിബോൾ ടീം ക്യാപ്റ്റൻ കെ.ടി അബ്ദുൽ മജീദും, മുൻ ഫുട്ബോൾ താരം പി. അബ്ദുൽ മജീദും കളിക്കാരുമായി പരിചയപ്പെട്ടു


നാളെ ഇന്റർ സ്കൂൾസ് ആന്റ് അക്കാദമീസ് ടൂർണ്ണമെന്റ് ആരംഭിയ്ക്കും കാലത്ത് ഏഴ് മണിക്ക് യുവ കേരള ഫുട്ബോൾ അക്കാദമി മഞ്ചേരിയും കെ.വൈ.ഡി.എഫ് അക്കാദമി കൊണ്ടോട്ടിയും തമ്മിലും ഒമ്പതരയ്ക്ക് ജി.വി.രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരവും ആതിഥേയരായ ജി.വി.എച്ച്.എസ് സ്കൂളും തമ്മിൽ മത്സരിയ്ക്കും.

Advertisement