രണ്ടാം ഇന്നിംഗ്സില്‍ മികച്ച തുടക്കവുമായി പാക്കിസ്ഥാന്‍

കറാച്ചി ടെസ്റ്റില്‍ ശ്രീലങ്ക നേടിയ 80 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ മേല്‍ക്കൈ കൈവിട്ട് ടീം. രണ്ടാം ഇന്നിംഗ്സില്‍ പാക്കിസ്ഥാന് മികച്ച തുടക്കം ഓപ്പണര്‍മാര്‍ നല്‍കിയപ്പോള്‍ വെറും 23 റണ്‍സ് പിന്നിലായി മാത്രമാണ് പാക്കിസ്ഥാന്‍ നിലകൊള്ളുന്നത്. രണ്ടാം ഇന്നിംഗ്സില്‍ എറിഞ്ഞ 14 ഓവറില്‍ വിക്കറ്റൊന്നും നേടാനാകാതെ പോയതോടെയാണ് ശ്രീലങ്ക മത്സരത്തില്‍ നേടിയ ആധിപത്യം കൈവിട്ടത്.

ആബിദ് അലിയും ഷാന്‍ മക്സൂദും വിക്കറ്റ് നഷ്ടമില്ലാതെ പാക്കിസ്ഥാനെ 57 റണ്‍സിലേക്ക് എത്തിച്ചിട്ടുണ്ട്. ആബിദ് 32 റണ്‍സും ഷാന്‍ മക്സൂദ് 21 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. മൂന്ന് ദിവസത്തെ കളി അവശേഷിക്കെ മത്സരത്തില്‍ നിന്ന് ഫലം തീര്‍ച്ചയായും പ്രതീക്ഷിക്കപ്പെടാവുന്നതാണ്.

Previous articleഅരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി ഇന്റർ സ്കൂൾസ് ആന്റ് അക്കാദമീസ് ഫുട്ബോൾ നാളെ മുതൽ
Next articleയസീര്‍ ഷായെ എങ്ങനെ കളിക്കണമെന്നത് മിക്കി ആര്‍തര്‍ പറഞ്ഞ് തന്നിരുന്നു