“ഇങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല” – റൊണാൾഡീനോ

വ്യാജ പാസ്പോർട്ടുമായി പരാഗ്വേയിൽ പോയതിന് ഇപ്പോൾ വീട്ടു തടങ്കലിൽ കഴിയുകയാണ് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീനോ. പരാഗ്വേയിലെ ജയിലിൽ ഒരു മാസത്തോളം റൊണാൾഡീനോ കിടക്കേണ്ടി വന്നിരുന്നു. താൻ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരും എന്ന് ഒരുക്കലും സ്വപ്നത്തി പോലും കരുതിയിരുന്നില്ല എന്ന് റൊണാൾഡീനോ പറഞ്ഞു.

ഈ ജീവിതത്തിൽ താൻ എപ്പോഴും ചെയ്തത് ഒരു മികച്ച ഫുട്ബോൾ താരമാകാനും ഒപ്പം ജനങ്ങൾക്ക് അതിലൂടെ സന്തോഷം നൽകാനും ആയിരുന്നു. ഈ വിഷയത്തിൽ താൻ നിരപരാധിയാണെന്നും റൊണാൾഡീനോ പറഞ്ഞു. ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്നും. തെറ്റായ മാർഗത്തിൽ ഒന്നും ചെയ്തിട്ടില്ല എന്നും ബ്രസീലിയൻ ഇതിഹാസം പറഞ്ഞു.

Previous articleഎല്ലാ ഫോർമാറ്റിലും കളിക്കാനുള്ള കഴിവ് തനിക്കുണ്ട് : ഹനുമ വിഹാരി
Next articleകൊറോണക്കാലത്ത് തരംഗമായി ബയേൺ മാസ്ക്