എല്ലാ ഫോർമാറ്റിലും കളിക്കാനുള്ള കഴിവ് തനിക്കുണ്ട് : ഹനുമ വിഹാരി

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും കളിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ ഹനുമ വിഹാരി. 2019 ഐ.പി.എല്ലിൽ താരത്തെ ഡൽഹി ക്യാപിറ്റൽസ് രണ്ട് കോടി രൂപ കൊടുത്ത് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയിരുന്നെങ്കിലും ഈ വർഷത്തെ ഐ.പി.എല്ലിൽ താരത്തെ സ്വന്തമാക്കാൻ ഒരു ടീമും രംഗത്ത് വന്നിരുന്നില്ല. ഈ വർഷത്തെ ലേലത്തിൽ 50 ലക്ഷത്തിന്റെ ബേസ് തുകയിൽ താരം ലേലത്തിന് ഉണ്ടായിരുന്നെങ്കിലും ടീമുകൾ എല്ലാം താരത്തെ ഒരു ടെസ്റ്റ് സ്പെഷലിസ്റ്റായി കണ്ടതുകൊണ്ട് ആരും ടീമിൽ എടുത്തിരുന്നില്ല.

തന്നെ പറ്റി മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നത് താൻ കാര്യമാക്കുന്നില്ലെന്നും മത്സരത്തിൽ തുടർച്ചയായി മികച്ച സ്കോർ കണ്ടെത്തണമെന്നതാണ് തന്റെ മനസ്സിൽ ഉള്ളതെന്നും വിഹാരി പറഞ്ഞു. തനിക്ക് എല്ലാ ഫോർമാറ്റിലും കളിക്കാൻ കഴിയുമെന്ന വിശ്വാസം ഉണ്ടെന്നും തനിക് അത് മതിയെന്നും വിഹാരി കൂട്ടിച്ചേർത്തു. എന്നെങ്കിലും തനിക്ക് അവസരം ലഭിക്കുമ്പോൾ തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നും വിഹാരി പറഞ്ഞു.

Previous articleഇറ്റലിയിൽ ഫുട്ബോൾ ടീമുകൾക്ക് പരിശീലനം നടത്താൻ ഗവണ്മെന്റ് അനുമതി
Next article“ഇങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല” – റൊണാൾഡീനോ