ആഴ്സണലിനായി കളിക്കുന്നത് സ്വപ്നം കണ്ടിരുന്നു- ബാഴ്സ താരം ഡി യോങ്

ബാഴ്സക്കായി കളിക്കും മുൻപേ ആഴ്സണലിനായി കളിക്കുക എന്നത് സ്വപ്നം കണ്ടിരുന്നു എന്ന് ബാഴ്സയുടെ പുത്തൻ സൈനിംഗ് ഫ്രാങ്ക് ഡി യോങ്. 72 മില്യൺ യൂറോ നൽകിയാണ് ബാഴ്സ ഡി യോങ്ങിനെ അയാക്സിൽ നിന്ന് ക്യാമ്പ് ന്യൂവിൽ എത്തിച്ചത്.

ഹോളണ്ട് ദേശീയ താരമായിരുന്ന മാർക് ഓവർ മാർസിന്റെ കരിയർ പാത പിന്തുടരുക എന്നതായിരുന്നു തന്റെ സ്വപ്നം. ഓവർമാർസ് അയാക്സിൽ നിന്ന് ആഴ്സണലിൽ കളിച്ചു ഏതാനും വർഷങ്ങൾക്ക് ശേഷമാണ് ബാഴ്സലോണയിലേക് മാറിയത്. ഇതേ പോലെ ‘ഓവർ മാർസ് വഴി’ തന്നെയായിരുന്നു തന്റെ ലക്ഷ്യം എന്നും ഡച് ദേശീയ താരമായ ഡി യോങ് വെളിപ്പെടുത്തി.

ആഴ്സണൽ മികച്ച ടീമാണെങ്കിലും നേരിട്ട് ബാഴ്സയിൽ എത്തുക എന്നത് വലിയ നേട്ടമാണ് എന്നും താരം കൂട്ടി ചേർത്തു.