ഡേലൈറ്റ് സേവിംഗ് വീണ്ടും, യൂറോപ്യൻ ഫുട്ബോൾ പ്രേമികളുടെ ഉറക്കം ഇനി വൈകും

- Advertisement -

യൂറോപ്യൻ ഫുട്ബോൾ കാണുന്ന മലയാളികളുൾപ്പെട്ട പ്രേക്ഷർക്ക് ഇനി ഉറക്കം വൈകും. യൂറോപ്പിൽ ഡേ ലൈറ്റ് സേവിംഗ് പ്രകാരം സമയം ഒരു മണിക്കൂർ മുന്നോട്ട് ആകുന്നതോടെ ഫുട്ബോൾ കിക്കോഫുകളും ഒരു മണിക്കൂർ മുന്നോട്ടു പോകും. ഇനി അടുത്ത മാർച്ച് അവസാനവാരം വരെ‌ ഫുട്ബോൾ പ്രേമികൾക്ക് യൂറോപ്യൻ രാത്രികാല ഫുട്ബോളുകൾ ഇതുപ്രകാരം വൈകി ആവും എത്തുക.

എല്ലാ വർഷവും ഒക്ടോബർ അവസാന വാരം മുതൽ മാർച്ച അവസാന വാരം വരെയാണ് ഡേ ലൈറ്റ് സേവിംഗ് പ്രകാരം സമയം മാറുന്നത്. ചാമ്പ്യൻസ് ലീഗ് പ്രേമികൾക്കാണ് ഇതേറ്റവും പ്രശ്നം. കഴിഞ്ഞ ആഴ്ച വരെ 12.30 കിക്കോഫ് കണ്ടവർ ആ മത്സരങ്ങൾ ഇനി 1.30ന് കണ്ടു ക്ഷീണിക്കണം. ഒരു ഫുട്ബോൾ പ്രേമി ഉറങ്ങാൻ ചുരിങ്ങിയത് പുർലർച്ചെ 3.30 എങ്കിലും ആകുമെന്ന് സാരം.

Advertisement