അവസാനം കുറാസാവോ തോറ്റു, അമേരിക്ക സെമി ഫൈനലിൽ

ഗോൾഡ് കപ്പിലെ കുറാസാവോയുടെ സ്വപ്ന കുതിപ്പിന് അവസാനം. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ അമേരിക്കയാണ് കുറാസാവോയെ തോൽപ്പിച്ചത്. ഈ മാസം തുടക്കത്തിൽ ഇന്ത്യക്കെതിരെ കളിച്ച ടീമായിരുന്നു കുറാസാവോ. ഗോൾഡ് കപ്പിൽ ഗംഭീര പ്രകടനം തന്നെ ആയിരുന്നു ഇതുവരെ അവർ കാഴ്ചവെച്ചിരുന്നത്. ഇന്ന് വെറും ഒരു ഗോളിനാണ് അവർ പരാജയപ്പെട്ടതും.

ചെൽസിയുടെ താരം പുലിസിചിന്റെ ഒരു ഗംഭീര ക്രോസാണ് അമേരിക്കയെ ഇന്ന് രക്ഷിച്ചത്. പുലിസിച് ഇടതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ഹെഡറിലൂടെ മക്കെന്നെ വലയിൽ എത്തിച്ചു. നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക സെമിയുൽ ജമൈക്കയെ ആകും നേരിടുക. മറ്റൊരു സെമിയിൽ മെക്സിക്കോ ഹെയ്തിയേയും നേരിടും.

Previous articleലൈകെ മാർടെൻസിന് പരിക്ക്, സെമിക്ക് മുമ്പ് ഹോളണ്ടിന് ആശങ്ക
Next articleലോകകപ്പ് ചരിത്രത്തിലെ ഇന്ത്യക്കാരന്റെ ഏറ്റവും മോശം റെക്കോർഡുമായി ചാഹൽ