ലൈകെ മാർടെൻസിന് പരിക്ക്, സെമിക്ക് മുമ്പ് ഹോളണ്ടിന് ആശങ്ക

വനിതാ ലോകകപ്പ് ഫുട്ബോൾ സെമി ഫൈനലിൽ ഇറങ്ങും മുമ്പ് ഹോളണ്ടിന് ആശങ്ക. ഹോളണ്ടിന്റെ സൂപ്പർ താരം ലൈകെ മാർടെൻസിനെ പരിക്ക് അലട്ടുകയാണ്. സെമിയിൽ ആദ്യ ഇലവനിൽ മർടെൻസ് ഉണ്ടാകുമോ എന്നത് ഇപ്പോൾ സംശയത്തിലാണ്. ജപ്പാനെതിരെ കളിക്കുമ്പോൾ ആയിരുന്നു മർടെൻസിന് പരിക്കേറ്റത്.

കഴിഞ്ഞ മത്സരത്തിൽ ഇറ്റലിക്ക് എതിരെ പരിക്ക് സഹിച്ചു കൊണ്ട് 90 മിനുട്ടും കളിച്ചതാണ് പ്രശ്നമായത്. ജപ്പാനെതിരെ ഇരട്ട ഗോൾ നേടിക്കൊണ്ട് ഹോളണ്ടിനെ രക്ഷിച്ചത് മെർടെൻസ് ആയിരുന്നു. ഇപ്പോൾ താരം പരിശീലനം നടത്തുന്നില്ല എങ്കിലും സ്വീഡനെതിരെ സെമിയിൽ ഇറങ്ങും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. ആദ്യമായാണ് ഹോളണ്ട് വനിതാ ലോകകപ്പ് സെമിയിൽ എത്തുന്നത്.

Previous articleസലായുടെ തകർപ്പൻ ഫ്രീകിക്ക്, ഗ്രൂപ്പ് ചാമ്പ്യന്മാരായി ഈജിപ്ത്
Next articleഅവസാനം കുറാസാവോ തോറ്റു, അമേരിക്ക സെമി ഫൈനലിൽ