ഗോകുലം റിസേർവ്സിന് ഒരു കപ്പ് കൂടെ സ്വന്തം

- Advertisement -

കഴിഞ്ഞ മാസം ബൊദൗസ കപ്പ് സ്വന്തമാക്കിയ ഗോകുലം കേരള എഫ് സി റിസേർവ്സ് ടീം ഒരു കിരീടം കൂടെ കേരളത്തിലേക്ക് കൊണ്ടുവരികയാണ്. ഇന്ന് ആസാമിൽ നടന്ന ഇൻഡിപെൻഡൻസ് ഡേ കപ്പാണ് ഗോകുലം സ്വന്തമാക്കിയത്. ഇന്ന് ആസാമിലെ നാഗോണിൽ നടന്ന ഫൈനലിൽ ബി എസ് എഫിനെയാണ് ഗോകുലം കേരള എഫ് സി പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം.

ഗോകുലത്തിന്റെ ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ ആയിരുന്നു വിജയഗോൾ വന്നത്. 21ആം മിനുട്ടിൽ സോലയാണ് ബി എസ് എഫിന്റെ വലയിലേക്ക് ഗോൾ എത്തിച്ചത്. ഈ കിരീടത്തോടെ ഗോകുലത്തിന് അവസാന മൂന്ന് മാസങ്ങളിൽ മൂന്ന് കിരീടങ്ങളായി. റിസേർവ് ടീം നേടിയ രണ്ട് കിരീടങ്ങളോടൊപ്പം ഗോകുലത്തിന്റെ സീനിയർ ടീം ഡ്യൂറണ്ട് കപ്പും നേടിയിരുന്നു.

Advertisement