താന്‍ അമേരിക്കയ്ക്ക് വേണ്ടി കളിക്കുവാന്‍ തീരുമാനിച്ചതിന് ശേഷം പാക്കിസ്ഥാനിലെ ഒട്ടേറെ ആഭ്യന്തര താരങ്ങള്‍ അതിനായി തന്നെ സമീപിച്ചിട്ടുണ്ട്

Samiislam

പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ നിന്ന് തനിക്ക് മോശം അനുഭവമാണ് കിട്ടിയിട്ടുള്ളതെന്ന് പറഞ്ഞ് സമി ഇസ്ലാം. 2015ല്‍ പാക്കിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം പറയുന്നത് കോച്ചുമാരില്‍ നിന്നും മറ്റു സ്റ്റാഫംഗങ്ങളില്‍ നിന്നും തനിക്ക് മോശം പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്നാണ്. ഈ സംഭവവികാസങ്ങള്‍ തന്നെ രണ്ട് വര്‍ഷത്തോളം ഡിപ്രഷനിലേക്ക് തള്ളിയിട്ടുവെന്നും താരം പറഞ്ഞു.

പാക്കിസ്ഥാനെ 13 ടെസ്റ്റുകളിലും 4 ഏകദിനങ്ങളിലും കളിച്ച താരത്തിന് 2023 നവംബര്‍ മുതല്‍ യുഎസ്എയ്ക്ക് വേണ്ടി കളിക്കുവാന്‍ യോഗ്യത നല്‍കും. അടുത്തിടെയാണ് പാക്കിസ്ഥാന് വേണ്ടി കളിക്കുന്നതില്‍ നിന്ന് താരം വിരമിച്ചത്. ഒട്ടേറെ ആഭ്യന്തര താരങ്ങള്‍ തന്റെ തീരുമാനത്തിന് പിന്നാലെ അമേരിക്കയ്ക്ക് വേണ്ടി എങ്ങനെ ക്രിക്കറ്റ് കളിക്കാമെന്നതിനായി തന്നെ സമീപിച്ചിട്ടുണ്ടെന്നും സമി ഇസ്ലാം പറഞ്ഞു.

നൂറിലേറെ പാക്കിസ്ഥാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാരില്‍ നിന്ന് അമേരിക്കയില്‍ സെറ്റിലാവുന്നതെങ്ങനെ എന്ന് ചോദിച്ച് തനിക്ക് ഫോണ്‍ വിളികള്‍ ലഭിച്ചിട്ടുണ്ടെന്നും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങളും ഇതിലുണ്ടെന്ന് രണ്ട് മൂന്ന് താരങ്ങള്‍ക്ക് ഉട്‍ കരാര്‍ ലഭിയ്ക്കുമെന്നും അസ്ലം പറഞ്ഞു.

Previous articleകോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ബെംഗളൂരു എഫ് സിയെ തിരികെ ഇന്ത്യയിലേക്ക് അയക്കും എന്ന് മാൽഡീവ്സ്
Next articleഅവസാന നാലു മത്സരങ്ങളും വിജയിക്കൽ ആണ് ലക്ഷ്യം എന്ന് ക്ലോപ്പ്