കൊറോണ കാലത്ത് ടർഫിലെ ഫുട്ബോൾ വേണ്ട എന്ന് കേരള ഗവൺമെന്റ്

- Advertisement -

ഫുട്ബോൾ ടർഫുകളിൽ ചെന്ന് ഫുട്ബോൾ കളിക്കുന്നതിന് എതിരായ കേസിൽ ഇപ്പോൾ ഫുട്ബോൾ കളി വേണ്ട എന്ന് കേരള സർക്കാർ. ഇന്നലെ ഹൈക്കോടതിയിൽ ആണ് കേരള സർക്കർ അവരുടെ നിലപാട് അറിയിച്ചത്. കൊച്ചിയിൽ ടർഫിൽ ഫുട്ബോൾ കളി നടത്തിയത് സാമൂഹിക അകലം പാലിക്കണം എന്ന നിർദേശത്തിന് എതിരാണെന്ന് പറഞ്ഞ് പോലീസ് കേസെടുത്തിരുന്നു. ആ കേസിലാണ് ഹൈക്കോടതിയിൽ കേരള സർക്കാർ നിലപാട് അറിയിച്ചത്.

ടെന്നീസ് പോലുള്ള കളികൾ സാമൂഹിക അകലം പാലിച്ച് നടത്താം എന്നതു കൊണ്ട് അതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട് എന്നും ഫുട്ബോളിന് ആ ഇളവ് ഇല്ലാ എന്നുമാണ് കേരള സർക്കാർ അറിയിച്ചത്. കേരളത്തിൽ പല ഭാഗത്തും ഫുട്ബോൾ ടർഫിലെ ഫുട്ബോൾ തിരികെയെത്തുന്ന സമയത്താണ് സർക്കാറിന്റെ നിലപാട്. എന്തായാലും കേന്ദ്ര സർക്കാറിന്റെ ഇതിലുള്ള നിലപാട് വ്യക്തമായതിനു ശേഷമേ ഹൈക്കോടതി ടർഫ് തുറക്കണോ അടക്കണോ എന്ന കാര്യത്തിക് അന്തിമ വിധി പ്രഖ്യാപിക്കുകയുള്ളൂ.

Advertisement