ഇന്ന് എഫ് എ കപ്പിൽ നോർവിച് മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം

- Advertisement -

എഫ് എ കപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോർവിച് സിറ്റിയെ നേരിടും. എഫ് എ കപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടം നോർവിച് സിറ്റിയുടെ ഗ്രൗണ്ടിൽ വെച്ചാണ് നടക്കുന്നത്. മികച്ച ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി മാറ്റങ്ങളുമായാകും ഇന്ന് ഇറങ്ങുക. പ്രീമിയർ ലീഗിൽ അടുപ്പിച്ച് അടുപ്പിച്ച് മത്സരങ്ങൾ ഉള്ളതിനാൽ പ്രധാന താരങ്ങൾക്ക് യുണൈറ്റഡ് ഇന്ന് വിശ്രമം നൽകും.

ഗോൾ കീപ്പർ റൊമേരോ, ഡിഫൻഡർമാരായ എറിക് ബയി, ബ്രണ്ടൺ വില്യംസ്, മധ്യനിര താരം ഫ്രെഡ്, സ്ട്രൈക്കർ ഇഗാളോ എന്നിവരൊക്കെ ഇന്ന് ആദ്യ ഇലവനിൽ എത്തും. പോഗ്ബ, ബ്രൂണോ എന്നിവരിൽ ആരെങ്കിലും ഒരാൾക്ക് വിശ്രമം ലഭിക്കാനും സാധ്യതയുണ്ട്. പ്രീമിയർ ലീഗിൽ അവസാന സ്ഥാനത്തു നിൽക്കുന്ന നോർവിച് ഒട്ടും ഫോമിലല്ല ഇപ്പോൾ ഉള്ളത്. ഇന്ന് ഒരു അത്ഭുതം കാണിച്ച് വിജയവഴിയിലേക്ക് എത്താൻ ആകും അവരുടെ ശ്രമം. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം നടക്കുന്നത്.

Advertisement