കൊറോണ ഭയമില്ല, ഫുട്ബോൾ സീസൺ താജികിസ്താനിൽ ആരംഭിക്കുന്നു

- Advertisement -

ലോകം മുഴുവൻ പന്ത് കളി നിലച്ച രീതിയിലാക്കിയിരിക്കുകയാണ് കൊറൊണ. എന്നാൽ കൊറോണയുടെ യാതൊരു ഭീതിയുമില്ല എന്ന് അവകാശപ്പെടുന്ന താജികിസ്താനിൽ ലീഗ് ആരംഭിക്കുകയാണ്. ഈ ആഴ്ച താജികിസ്താനിലെ ഫുട്ബോൾ സീസൺ മുഴുവൻ ആരംഭിക്കാൻ ആണ് രാജ്യത്തെ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചിരിക്കുന്നത്.

സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനം തൽക്കാലം അനുവദിക്കുന്നില്ല എങ്കിലും ഫുട്ബോൾ പതിവ് ഫിക്സ്ചർ പോലെ തന്നെ നടക്കും. ലോകത്തെ ഫുട്ബോൾ ആരാധകർക്ക് ചെറിയ ആശ്വാസം താജികിസ്താനിലെ വാർത്ത നൽകും. താജികിസ്താനിൽ ഇതുവരെ ഒരൊറ്റ കൊറോണ വരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് ഗവണ്മെന്റ് പറയുന്നത്.

Advertisement