“മൂന്നും നാലും ഡിവിഷൻ ക്ലബ്ബുകൾ ഇല്ല, പുതുക്കിയ ഫോർമാറ്റിൽ കോപ്പ ഇറ്റാലിയ”

Images (3)
- Advertisement -

പുതിയ ഫോർമാറ്റിൽ കോപ്പ ഇറ്റാലിയ എത്തുന്നു. ഇനി മുതൽ മൂന്നും നാലും ഡിവിഷൻ ക്ലബ്ബുകൾ പുതുക്കിയ കോപ്പ ഇറ്റാലിയ ഫോർമ്മാറ്റിൽ ഉണ്ടാവില്ല. 40 ടീമുകൾ മാത്രമായിരിക്കും കോപ്പ ഇറ്റാലിയയിൽ ഉണ്ടാവുക. ഈ ടീമുകൾ സീരി എ, സീരി ബി ലീഗുകളിൽ നിന്നും മാത്രമായിരിക്കും. സീരി സി, സീരി ഡി ടീമുകൾ തമ്മിലുള്ള മത്സരങ്ങൾ കോപ്പ ഇറ്റാലിയയുടെ ആദ്യ ഘട്ടത്തിൽ സാധാരണയായി നടക്കാറുണ്ട്.

ആഗസ്റ്റ് 15 ന് ആരംഭിക്കുന്ന ടൂർണമെന്റിൽ സീരി എയിൽ നിന്നും 20 ടീമുകളും സീരി ബിയിൽ നിന്നും 20 ടീമുകളുമാണ് ഉണ്ടാവുക. നോക്കൗട്ട് സ്റ്റേജിൽ മാത്രമാണ് സീരി എ ടീമുകൾ പങ്കെടുക്കുക. ഈ സീസണിലെ കോപ്പ ഇറ്റാലിയ ടൂർണമെന്റിൽ നാലാം റൗണ്ടിൽ എത്തിയത് സീരി എ, ബി ടീമുകൾ മാത്രമാണ്. ആദ്യത്തെ മൂന്ന് റൗണ്ടിൽ തന്നെ മുഴുവൻ മൂന്നാം ഡിവിഷൻ, നാലാം ഡിവിഷൻ ക്ലബ്ബുകൾ പുറത്തായിരുന്നു.

Advertisement