റാങ്കിംഗിനെക്കുറിച്ച് ചിന്തിക്കാറില്ല – ബാബര്‍ അസം

- Advertisement -

താന്‍ റാങ്കിംഗിനെക്കുറിച്ച് ചിന്തിക്കാറില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. നിലവില്‍ ഏകദിനത്തില്‍ ഒന്നാം റാങ്കുകാരനും ടി20യില്‍ മൂന്നാം റാങ്കുകാരനുമായ താരം ടെസ്റ്റ് ക്രിക്കറ്റിലും മികച്ച പ്രകടനത്തിലൂടെ റാങ്ക് ഉയര്‍ത്തിക്കൊണ്ട് വരികയാണ്. എന്നാല്‍ സിംബാബ്‍വേയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ മികവ് പുലര്‍ത്താനാകാതെ പോയത് താരത്തിന്റെ റാങ്കിനെ അല്പം ബാധിച്ചു. ഏറ്റവും പുതിയ റാങ്കിംഗില്‍ താരം 9ാം സ്ഥാനത്താണുള്ളത്.

താന്‍ റാങ്കിംഗിനെക്കുറിച്ചല്ല പ്രകടനത്തെക്കുറിച്ചാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും മികച്ച പ്രകടനം പുറത്തെടുത്താല്‍ റാങ്കിംഗ് ഉയരുമെന്നും മികവ് പുലര്‍ത്താനായില്ലെങ്കില്‍ ഐസിസി റാങ്കിംഗില്‍ ഇടം ലഭിയ്ക്കുകയുമില്ലെന്ന് ബാബര്‍ അസം പറഞ്ഞു.

Advertisement